വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ പൊക്കുളങ്ങരയിൽ ടിപ്പർ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരൻ മലപ്പുറം തിരൂരിനു സമീപം പുതുപ്പുള്ളി വീട്ടിൽ വേലായുധന്റെ മകൻ സന്തോഷ് (41) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറേകാലോടെ ദേശീയപാതയിലായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ സന്തോഷിനെ ഏങ്ങണ്ടിയൂർ സനാതന ആംബുലൻസ് പ്രവർത്തകർ ഉടൻതന്നെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം. വാടാനപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു.