തിരൂരങ്ങാടി: പി.എസ്.എം.ഒ കോളജ് റിട്ട. പ്രിൻസിപ്പലും കോമേഴ്സ് വിഭാഗം മുൻ മേധാവിയുമായിരുന്ന തിരൂരങ്ങാടി ടി.സി റോഡ് സ്വദേശി പ്രഫ. പി. അബ്ദുൽ ലത്തീഫ് (83) നിര്യാതനായി. ഭാര്യ: പരേതയായ ലൈലാമ്മ. മക്കൾ: നജീബ്, ഷൈല (എസ്.എൻ.എം.എച്ച്.എസ്.എസ് സ്കൂൾ അധ്യാപിക), ഷൈനി (നന്നമ്പ്ര സഹകരണ ബാങ്ക്). മരുമക്കൾ: ഷാജിന തിരൂർ, പരേതനായ ഡോ. ഷാജഹാൻ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തിരൂരങ്ങാടി മേലേചിന ജുമാമസ്ജിദിൽ.