പഴയന്നൂർ: പെയിന്റിങ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കല്ലേപ്പാടം കെയർ ഹോം 26ാം നമ്പർ വീട്ടിൽ താമസിക്കുന്ന കോടത്തൂർ കാളങ്ങാട്ടുപറമ്പിൽ രാജേഷ് (33) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ കുന്നംപുള്ളിയിൽ ജോലിക്കിടെ അസ്വസ്ഥത തോന്നിയ ഇയാളെ വടക്കേത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഗംഗാദേവി. മകൻ: ഹാർദിക്ക്.