ചെറുതുരുത്തി: പള്ളം പള്ളിക്കര താമസിക്കുന്ന പുഷ്പ നിവാസിൽ കറുപ്പുസ്വാമിയെ (72) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂരിൽ കുടുംബസമേതം താമസിക്കുന്ന സഹോദരി വേലുമണി (80) വ്യാഴാഴ്ച മരിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12നാണ് സംസ്കാരം നിശ്ചയിച്ചിരുന്നത്. കറുപ്പുസ്വാമിയുടെ ഭാര്യ പുഷ്പലതയുടെ ചരമവാർഷിക ദിനംകൂടിയായിരുന്നു വെള്ളിയാഴ്ച. മരുമകൾ കുട്ടിയെ സ്കൂളിലാക്കാൻ പോയി തിരിച്ചുവന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുതുരുത്തി പൊലീസ് തുടർനടപടി സ്വീകരിച്ചു. മക്കൾ: മനോജ് കുമാർ, സുഹാസിനി. മരുമക്കൾ: രേവതി, സുരേഷ്.