ആമ്പല്ലൂർ: മാതാവിന്റെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞതിനു പിന്നാലെ മകനും മരിച്ചു. നെന്മണിക്കര വാര്യത്ത് കുഞ്ഞന്റെ ഭാര്യ കുറുമ്പ (90), മകന് ശശി (60) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ചയാണ് കുറുമ്പ മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞശേഷം ശശിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രമധ്യേയാണ് മരിച്ചത്. ശശിയുടെ സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് കുരിയച്ചിറ ശ്മശാനത്തിൽ.