താമരശ്ശേരി: ജോലിക്കിടെ വീടിന്റെ മേൽക്കൂരയിൽനിന്ന് വീണ് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുല്ലാഞ്ഞിമേട് അമ്പോക്കിൽ താമസിക്കുന്ന പനംതോട്ടത്തിൽ സക്കീർ (45) ആണ് മരിച്ചത്. പടനിലത്തിനു സമീപം ഒന്നരാഴ്ച മുമ്പായിരുന്നു അപകടം. പിതാവ്: സുബൈർ. മാതാവ്: പാത്തൂട്ടി. ഭാര്യ: സാജിത. മക്കൾ: സജാദ്, ഷാജഹാൻ, ഷമ്മ ഷറിൻ, ഷമൽ.