കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ വ്യാപാര പ്രമുഖനായിരുന്ന കുഴികണ്ടത്തിൽ കെ.കെ. അബ്ദുവിന്റെ മകൻ കെ.എ. ഷാനവാസ് (നവാസ് -52) നിര്യാതനായി. കൊടുങ്ങല്ലൂർ വടക്കേ നടയിലെ ഷാലിമാർ ഇംപക്സ് ഉടമയാണ്. ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മാതാവ്: പരേതയായ ബീവി കുഞ്ഞി. ഭാര്യ: എറിയാട് പടിയത്ത് അമീന്റെ മകൾ സുബി. മക്കൾ: നാസിം നിഹാൽ (എം.ബി.ബി.എസ് വിദ്യാർഥി, ലണ്ടൻ), നിയാ ഷാനവാസ് (പ്ലസ് ടു വിദ്യാർഥിനി). സഹോദരങ്ങൾ: കെ.എ. ബഷീർ (കെ.കെ. ഏജൻസീസ്), കെ.എ. നാസർ (കെ.കെ അബ്ദു ആൻഡ് സൺസ്, ഇരിങ്ങാലക്കുട), കെ.എ. നൗഷാദ് (കെ.കെ ട്രൈഡേഴ്സ് സൂപ്പർമാർക്കറ്റ്), ഐശു, ജമീല, സക്കീന, ഹസീന.