ആമ്പല്ലൂർ: ദേശീയപാത അങ്കമാലി കരിയാട്ടിലുണ്ടായ വാഹനാപകടത്തിൽ പാലിയേക്കര പുലക്കാട്ടുകര സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു. നെന്മണിക്കര പുലക്കാട്ടുക്കര കുട്ടംകുളങ്ങര വിജയന്റെ മകൻ പ്രശാന്താണ് (36) മരിച്ചത്. ശനിയാഴ്ച പുലർച്ച ഒന്നോടെയാണ് അപകടം. എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കരിയാട്ടിൽ വളവിൽ ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ അടിയിൽപ്പെട്ട പ്രശാന്തിനെ അഗ്നിരക്ഷ സേന അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അശ്വിനി (ദുബൈ). മകന്: അര്‍ണവ്.