കയ്പമംഗലം: മരണാനന്തര ചടങ്ങിനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. പടിയൂർ കാക്കാത്തുരുത്തി സ്വദേശി വലിയകത്ത് അബ്ദുറഹ്മാന്റെ മകൻ സലീം (51) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ചളിങ്ങാട് പള്ളിനടയിലാണ് സംഭവം. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനെത്തിയ ഇദ്ദേഹം ഭക്ഷണം വിളമ്പുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: നദീറ. മക്കൾ: അൻസിൽ, അൻസിയ, പരേതനായ അഫ്സൽ. മരുമകൻ: ബാവ സഖാഫി.ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പൊന്മാനിക്കുടം മഹല്ല് ഖബർസ്ഥാനിൽ.