തിരുവനന്തപുരം: പിന്നണി ഗായകന് ജി. വേണുഗോപാലിന്റെ പിതാവ് വഴുതക്കാട് ഫോറസ്റ്റ് ഓഫിസ് ലെയ്ന്‍ പറവൂര്‍ ഹൗസിൽ ആര്. ഗോപിനാഥന് നായര്‍ (96) നിര്യാതനായി. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് റിട്ട. ഡെപ്യൂട്ടി ഡയറക്ടറാണ്. ഭാര്യ: കെ. സരോജിനി അമ്മ (റിട്ട. മേധാവി, തിരുവനന്തപുരം വിമെന്‍സ് കോളജ് മ്യൂസിക് വിഭാഗം). മകള്‍: എസ്. ശാരിക. മരുമക്കള്‍: രശ്മി വേണുഗോപാല്‍, കെ. അജിത്കുമാര്‍ (റിട്ട. ഒ.എന്‍.ജി.സി, മുംബൈ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തില്‍.