പെരിന്തൽമണ്ണ: കാവുങ്ങൽപറമ്പ് എസ്.കെ. ലൈനിൽ പ്രമുഖ ഹോട്ടൽ വ്യവസായി പെരിങ്ങത്തറ ഗോപാലകൃഷ്ണൻ മോഹനൻ (പി.ജി. മോഹൻ-65) നിര്യാതനായി. പരേതരായ പെരിങ്ങത്തറ ഗോപാലകൃഷ്ണന്റെയും എസ്. രാധയുടെയും മകനാണ്. ഭാര്യ: അനിത പാറക്കോട്ടിൽ കഴിഞ്ഞ മാസം 11നാണ് മരിച്ചത്. മക്കൾ: ഡോ. അശ്വതി മോഹൻ (റിജൻ കെയർ ക്ലിനിക്ക്), ഡോ. ആതിര മോഹൻ (കൊച്ചിൻ കാൻസർ സെന്റർ). മരുമക്കൾ: ഡോ. എം.ബി. വിനീത് (റിജൻ കെയർ ക്ലിനിക്ക് എറണാകുളം), ഡോ. സായിജിത്ത് ശ്രീകുമാർ (അമൃത മെഡിക്കൽ കോളജ്). സഹോദരൻ: പരേതനായ പ്രേമൻ.