കുറ്റ്യാടി: വടയം കൊരട്ടോടി ബാബു (50) തെങ്ങിൽനിന്ന് വീണ് മരിച്ചു. വീട്ടിനടുത്ത പറമ്പിൽ തേങ്ങയിടുമ്പോഴാണ് സംഭവം. മാതാവ്: മാതു. ഭാര്യ: ജയന്തി. മക്കൾ: ആദർശ്, അഭിനന്ദ് (വിദ്യാർഥികൾ). സഹോദരങ്ങൾ: കണാരൻ, കുമാരൻ, നാണു, രാജൻ, ഗോപാലൻ, ചന്ദ്രൻ, രാജീവൻ, വിനോദൻ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.