ബാലുശ്ശേരി: കാഞ്ഞിക്കാവ് തുരുത്യാട് മേപ്പന്നോന നാരായണൻ (77) നിര്യാതനായി. പ്രദേശത്തെ സാമൂഹിക-സാംസ്കാരിക പ്രവർത്തകനായിരുന്നു. ഭാര്യ: കാർത്യായനി. മക്കൾ: ഷിബു (ദുബൈ), ഷിധു (എൻ.വി ഹാർഡ് വേഴ്സ്, നടുവണ്ണൂർ). മരുമക്കൾ: സ്മിത (പറമ്പത്ത്, മലബാർ മെഡിക്കൽ കോളജ്), ബബിത (നടുവണ്ണൂർ, മലബാർ മെഡിക്കൽ കോളജ്). സഹോദരങ്ങൾ: മാധവി (നന്മണ്ട), ശാരദ (അറപ്പീടിക), പരേതനായ ഭാസ്കരൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.