ചെറുതുരുത്തി: പാഞ്ഞാൾ ദളപതി റോഡിന് സമീപം താമസിക്കുന്ന കായാം പൂവ്വത്തിങ്കൽ വാസുവിന്റെ മകൻ കൃഷ്ണൻകുട്ടി (48) കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച രാവിലെ കൂട്ടുകാരുമൊത്ത് റബർ ടാപ്പിങ് ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പാഞ്ഞാൾ ടൗൺ ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളി കൂടിയാണ്. ഭാര്യ: സിന്ധു. മക്കൾ: അഞ്ജു. മരുമകൻ: ഹർഷൻ.