പരിയാരം: ട്രേഡ് യൂനിയൻ നേതാവ് എ.ഇ. കുമാരൻ (75) നിര്യാതനായി. എൽ.ജെ.ഡി ജില്ല വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. സി.പി.എം പരിയാരം എൽ.സി സെക്രട്ടറിയായി 20 വർഷത്തിലധികം പ്രവർത്തിച്ചിരുന്നു. സി.ഐ.ടി.യു, എച്ച്.എം.എസ് എന്നീ ട്രേഡ് യൂനിയനുകളുടെ ജില്ല നേതാവായിരുന്നു. പരിയാരം കർഷക സമരം ഉൾപ്പെടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. പുവ്വത്തിങ്കൽ ഐനിക്കലാത്ത് ഇക്കോരന്റെ മകനാണ്. ഭാര്യ: കൗസല്യ. മക്കൾ: കിരൺകുമാർ (കുറ്റിക്കാട് ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക്), കീർത്തി. മരുമകൻ: സുനേഷ്. സംസ്കാരം രാവിലെ 10ന് വീട്ടുവളപ്പിൽ.