മമ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. തൃക്കൈകുത്ത് വാപ്പത്ത് സുരേന്ദ്രനാണ് (56) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച നിലമ്പൂർ കനോലിപ്ലോട്ടിന് സമീപം കാറിടിച്ച് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ സുരേന്ദ്രൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: രജനി (മമ്പാട് പി.എച്ച്.സി). മക്കൾ: ജിത്തു, ജിനു.