പെരുവള്ളൂർ: ഉംറക്കുപോയ പെരുവള്ളൂർ സ്വദേശി മക്കയിൽ നിര്യാതനായി. പറമ്പിൽ പീടിക പലപെട്ടിപ്പാറ സ്വദേശി പാലക്കോടൻ കുഞ്ഞിപ്പോക്കർ ഹാജിയാണ് (75) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മക്കയിൽ എത്തിയത്. ഉംറ നിർവഹിക്കാൻ ഹറമിലേക്ക് പോകുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മരിക്കുകയുമായിരുന്നു. ഭാര്യ: ഫാത്തിമ പോകട്ട്. മക്കൾ: റൈഹാനത്ത്, സുലൈഖ, മുനീറ, ലത്തീഫ, സൈനുൽ ആബിദ്, ജമാൽ. മരുമക്കൾ: മുഹമ്മദ് മാട്ര, അബ്ദുറഷീദ് കാടപ്പടി, മജീദ് തറയിട്ടാൽ, മുഹമ്മദ് അലി ചേളാരി, നജ്മുന്നീസ കൊല്ലംചിന, മുബശ്ശിറ തറയിട്ടാൽ. മക്കയിൽ ഖബറടക്കി.