വാഴയൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വാഴയൂർ തേക്കുംതോട്ടത്തിൽ രാജുവിന്റെ ഭാര്യ ബിന്ദു (49) ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചയോടെ വാഴയൂർ പെരിങ്ങാവ് റോഡിൽ ഭർത്താവിനോടൊപ്പം വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് അപകടം. മക്കൾ: നിബിൻ, നിബിഷ. മരുമക്കൾ: അമൃത, ഷിജിത്.