വാഴയൂർ: ഭർത്താവിനൊപ്പം പോവുമ്പോൾ ബൈക്ക് റോഡിലെ കുഴിയിൽ ചാടിയതിനെ തുടർന്ന് വീണ് ഗുരുതര പരിക്കേറ്റ വീട്ടമ്മ മരിച്ചു. വാഴയൂർ തേക്കുംതോട്ടത്തിൽ ബിന്ദുവാണ് (49) ചികിത്സയിലിരിക്കെ മരിച്ചത്. ഈമാസം 17ന് ഉച്ചക്ക് വാഴയൂരിലാണ് അപകടം. ബൈക്കിന്റെ പിന്നിൽ യാത്രചെയ്യുകയായിരുന്നു. ഭർത്താവ്: രാജു. മക്കൾ: നിബിൻ (ഇൻഡസ്ഇൻഡ് ബാങ്ക്), ഡോ. നിബിഷ. മരുമക്കൾ: അമൃത, ഷിജിത്ത്.