ആമ്പല്ലൂർ: പുതുക്കാട്ട് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ച് യുവാവ് മരിച്ചു.കൊടകര പുത്തുക്കാവ് പള്ളാടന്‍ ലെനിന്റെയും ബിന്ദുവിന്റെയും മകൻ മിഥുനാണ് (23) മരിച്ചത്. പുതുക്കാട് താലൂക്ക് ആശുപത്രിക്കടുത്ത് ഞായറാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം.ഉടന്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ടോറസ് ലോറിയിലെ ക്ലീനറാണ് മിഥുൻ.