തുവ്വൂർ: മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ് രണ്ട് വയസ്സുകാരി മരിച്ചു. തുവ്വൂരങ്ങാടിക്ക് സമീപം പുതൂർ പട്ടികജാതി കോളനിയിലെ പ്രവീണിന്റെയും അദൃശ്യയുടെയും മകൾ ശിവാനിയാണ് മരിച്ചത്.ഞായറാഴ്ച വൈകുന്നേരം കുട്ടി വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ യാണ് പാമ്പിന്റെ കടിയേറ്റത്. ഏറെ കഴിഞ്ഞാണ് വീട്ടുകാർ വിവരമറിഞ്ഞത്. ഉടനെ വിഷവൈദ്യന്റെ അടുത്തും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.