പൂക്കോട്ടൂർ: വെള്ളൂർ താഴെമുക്ക് നെച്ചിത്തടത്തിൽ കുന്നത്ത് അബൂബക്കർ (53) ജിദ്ദയിൽ വാഹനാപകടത്തിൽ മരിച്ചു. ജിദ്ദയിലെ ശാറാ ഹിറയിലായിരുന്നു അപകടം. പൊടിമിൽ തൊഴിലാളിയായ അബൂബക്കർ കടയുടെ മുന്നിൽ നിർത്തിയിട്ട വാഹനം പിറകോട്ടെടുക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരേതരായ നെച്ചിത്തടത്തിൽ മുഹമ്മദിന്റെയും നൂറേങ്ങൽ പാത്തുമ്മയുടെയും മകനാണ്. ഭാര്യ: മൈമൂന. മക്കൾ: സൽമാൻ, ശംസാദ്.