പൂക്കോട്ടൂർ: നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മലപ്പുറം കോട്ടപ്പടി പൈത്തിനിപ്പറമ്പ് കരിക്ക വീട്ടില്‍ പുഷ്പാംഗദന്റെ മകന് അജിത്ത് (37) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.40ന് കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ ചീനിക്കലിലാണ് അപകടം. കൊണ്ടോട്ടിയില്‍ നിന്ന് ഐസ് ബ്ലോക്കുകളുമായി മലപ്പുറത്തേക്ക് പോകുന്നതിനിടെയാണ് അപകടം. യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ എ. കൃഷ്ണദാസ് ഇന്‍ക്വസ്റ്റ് ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി മുണ്ടുപറമ്പ് ശ്മശാനത്തില്‍ സംസ്കരിക്കും. മാതാവ്: സുശീല. ഭാര്യ: രശ്മിക. മകള്‍: വൈ