പള്ളിക്കര: പള്ളിത്താഴത്ത് ചെറുകുഞ്ഞി കോയയുടെയും ആറ്റ ബീവിയുടെയും മകൻ ബഷീർ കോയ (നസീർ-53) മദീനയിൽ നിര്യാതനായി. ഉംറ കഴിഞ്ഞ് മദീന സന്ദർശിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. ഭാര്യ: സബിത ബീവി. മക്കൾ: സഫുവാൻ, ഫർസാന, സഫാന. മദീനയിൽ ഖബറടക്കും.