വില്യാപ്പള്ളി: അമരാവതി നരിക്കോളീമ്മൽ പുഷ്പരാജൻ (66) നിര്യാതനായി. സി.പി.എം അമരാവതി ടൗൺ ബ്രാഞ്ച് അംഗം, നിർമാണ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു മുൻ വടകര ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: ബൈജു (ബംഗളൂരു), ഷൈജു (സി.പി.എം തിരുമന ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: സിനി, സീന (തണ്ണീർപന്തൽ). സഹോദരങ്ങൾ: രമേശൻ (മയ്യന്നൂർ), സുമതി (മണ്ണാർക്കാട്), വാസന്തി (മയ്യന്നൂർ), കാഞ്ചന (കൂട്ടങ്ങാരം).