ഒല്ലൂര്‍: സി.എം.സി നിര്‍മല പ്രോവിന്‍സ് ഒല്ലൂര്‍ ഫാറ്റിമ മഠാംഗം സിസ്റ്റര്‍ സെലറീന (90) നിര്യാതയായി. ചെങ്ങാലൂര്‍ ചിറയത്ത് കാട്ടുമാത്ത് പരേതരായ പൗലോസ് ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. മണലൂര്‍, ഒല്ലൂര്‍ സെന്റ് മേരീസ്, തൃശൂര്‍ സെക്രഡ്ഹാര്ട്ട്, നടത്തറ, പറപ്പൂര്, പാവറട്ടി ക്രൈസ്റ്റ് കിങ്, കൊട്ടേക്കാട്, ചേറൂര് സെന്റ് സേവീയേഴ്സ്, പോപ്പ് പോള്‍ മേഴ്സി ഹോം, കോലഴി, ആറംപ്പിള്ളി, മുംബൈ ഡോബ്വില്ലി, ഒല്ലൂര്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ തുടങ്ങിയ മഠങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിര്‍മല പ്രൊവിന്‍സ് ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച ഒമ്പതിന് ഒല്ലൂര്‍ ഫാറ്റിമ മഠം കപ്പേളയില്‍.