എ.ആർ നഗർ: കുറ്റൂർ നോർത്ത് റിട്ട. എൽ.ഐ.സി സീനിയർ ഡിവിഷണൽ മാനേജറും എം.ഇ.എസ് സംസ്ഥാന കമ്മിറ്റി അംഗവുമായ കൂളിപ്പിലാക്കൽ അബ്ദുറഹ്മാൻകുട്ടി ഹാജി (കുഞ്ഞാപ്പു-75) നിര്യാതനായി. എം.ഇ.എസ് ജില്ല വൈസ് പ്രസിഡന്റ്, തിരൂരങ്ങാടി താലൂക്ക് പ്രസിഡന്റ്, കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.എസ് മുൻ മാനേജർ, കുറ്റൂർ നോർത്ത് കുഞ്ഞുമൊയ്തു മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റ്, എൽ.ഐ.സി റിട്ടയേർഡ് ഓഫിസേഴ്സ് അസോസിയേഷൻ ഭാരവാഹി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക മേഖലകളിൽ സജീവമായിരുന്നു.പരേതനായ കുളിപ്പിലാക്കൽ (ചക്കുങ്ങൽ) മൊയ്തീൻകുട്ടി ഹാജിയുടെ മകനാണ്. ഭാര്യ: പരേതയായ കറുമണ്ണിൽ ഫാത്തിമക്കുട്ടി ഹജ്ജുമ്മ. മക്കൾ: ആസ്യ (ചെറുവണ്ണൂർ), ഹസീന, ഹഷീബ (അരീക്കാട്), മുഹമ്മദ് ആഷിഫ് (കെ.എം.എച്ച്.എസ്.എസ് കുറ്റൂർ നോർത്ത്). മരുമക്കൾ: എ.പി. മുഹമ്മദ് ബഷീർ (ചെറുവണ്ണൂർ), കെ.ടി. ഐജസ് (സീനിയർ പർച്ചേസ് മാനേജർ മാധ്യമം, കോഴിക്കോട്), തസ്നീം (തിരൂർ).സഹോദരങ്ങൾ: കെ.പി. കുഞ്ഞിമൊയ്തു (ഡി.സി.സി മുൻ ജനറൽ സെക്രട്ടറി) കെ.പി. ഹുസൈൻ എന്ന കുഞ്ഞുട്ടി (എസ്.എം.ഇ.ഒ സംസ്ഥാന വൈസ് പ്രസിഡന്റ്), മറിയുമ്മ, മുഹമ്മദലി മാസ്റ്റർ, കെ.പി. അബ്ദുൽ മജീദ് (കെ.പി.സി.സി സെക്രട്ടറി).