എ.ആർ നഗർ: എൽ.ഐ.സി കോഴിക്കോട് റിട്ട. സീനിയർ ഡിവിഷനൽ മാനേജറും എം.ഇ.എസ് സംസ്ഥാന കമ്മിറ്റിയംഗവുമായ കൂളിപ്പിലാക്കൽ അബ്ദുറഹ്മാൻകുട്ടി ഹാജി എന്ന കുഞ്ഞാപ്പു (75) നിര്യാതനായി. എം.ഇ.എസ് ജില്ല വൈസ് പ്രസിഡന്റ് താലൂക്ക് പ്രസിഡന്റ്, കെ.എം.എച്ച്.എസ്.എസ് കുറ്റൂർ നോർത്ത് മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തനങ്ങളിലെ നിറസാന്നിധ്യമായിരുന്നു. പരേതനായ കൂളിപ്പിലാക്കൽ (ചക്കുങ്ങൽ) മൊയ്തീൻകുട്ടി ഹാജിയുടെ മകനാണ്. ഭാര്യ: പരേതയായ കറുമണ്ണിൽ ഫാത്തിമക്കുട്ടി. മക്കൾ: ആസ്യ (ചെറുവണ്ണൂർ), ഹസീന, അഷീബ (അരീക്കാട്), മുഹമ്മദ് ആഷിഫ് (കെ.എം.എച്ച്.എസ്.എസ് കുറ്റൂർ നോർത്ത്). മരുമക്കൾ: എ.പി മുഹമ്മദ് ബഷീർ (ചെറുവണ്ണൂർ), കെ.ടി. ഐജസ് (സീനിയർ പർച്ചേസ് മാനേജർ, മാധ്യമം കോഴിക്കോട്), തസ്നീം (തിരൂർ). സഹോദരങ്ങൾ: കെ.പി കുഞ്ഞിമൊയ്തു, ഹുസൈൻ ഹാജി, മറിയുമ്മ, മുഹമ്മദലി, കെ.പി അബ്ദുൽ മജീദ് (കെ.പി.സി.സി സെക്രട്ടറി).