പുന്നയൂർ: കുഴിങ്ങര പള്ളിക്ക് സമീപം പരേതനായ പൊക്കുളങ്ങര പരീദിന്റെ ഭാര്യ പണിക്കവീട്ടിൽ സുലൈഖ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: അബ്ദുൽ കലാം ഹാജി (കുഴിങ്ങര മഹല്ല് സെക്രട്ടറി), ഹസൻ, സൈദ്, ജാഫർ, സാജിത, പരേതയായ ആബിദ. മരുമക്കൾ: സുഹറ, സുമീറ, സക്കീന, റംല, അബ്ദുൽ ഖാദർ, പരേതനായ അബൂബക്കർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കുഴിങ്ങര പള്ളി ഖബർസ്ഥാനിൽ.