കൊളത്തൂർ: ബംഗളൂരുവിൽനിന്ന് ബൈക്കിൽ നാട്ടിലേക്ക് വന്ന വിദ്യാർഥി അപകടത്തി ൽ മരിച്ചു. മൂർക്കനാട് കല്ലുവെട്ടുകുഴിയിലെ കളപ്പറമ്പൻ വീരാൻ കുട്ടിയുടെ മകൻ നാസിൽ (19) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ച വാളയാറിൽ നാസിൽ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.മാതാവ്: ലൈല (എടപ്പലം). സഹോദരങ്ങൾ: മുഹമ്മദ് നിയാസ്, നജ്ല.