തുവ്വൂർ: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഐലാശ്ശേരിയിലെ പരേതനായ പറവെട്ടി സൈനുദ്ദീന്റെ മകൻ റഹ്മത്തുല്ല (36) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആറരയോടെ പള്ളിപ്പറമ്പ് എസ് വളവിന് സമീപമാണ് അപകടം. ഐലാശ്ശേരി ഭാഗത്തുനിന്ന് വന്ന ബൈക്കുകളാണ് അപകടത്തിൽപെട്ടത്. കൂട്ടിയിടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട റഹ്മത്തുല്ലയുടെ ബൈക്ക് റോഡരികിലെ വൈദ്യുതികാലിൽ ഇടിച്ച് മറിയുകയായിരുന്നു.സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടാമത്തെ ബൈക്കിലെ യാത്രികനായ കാവുങ്ങൽ സ്വദേശിക്കും പരിക്കുണ്ട്. റഹ്മത്തുല്ലയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.തുവ്വൂരിൽ പച്ചക്കറികടയിൽ ജോലിക്കാരനാണ് റഹ്മത്തുല്ല. മാതാവ്: ഹാജറ. ഭാര്യ: സറീന (പട്ടിക്കാട്). മക്കൾ: റിദ ഫാത്തിമ, റിദാൻ മുഹമ്മദ്.