കോട്ടക്കൽ: ദേശീയപാത 66ൽ എടരിക്കോടിന് സമീപം വാഹനാപകടത്തിൽ സ്കൂട്ടർ യാത്രിക മരിച്ചു. തെന്നല ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ ക്ലർക്കും വറ്റലൂർ സ്വദേശിനിയുമായ പുള്ളിയിൽ തങ്കമണിയാണ് (51) മരിച്ചത്.ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. തങ്കമണിയുടെ സ്കൂട്ടിയുടെ മുന്നിലെ ബൈക്ക് പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഇവർ റോഡിലേക്ക് മറിയുകയായിരുന്നു. ഇതോടെ തൊട്ട് പിറകെ വന്ന സ്കൂൾ ബസ് ശരീരത്തിലൂടെ കയറി.ഗുരുതര പരിക്കേറ്റ ഇവരെ കോട്ടക്കലിലെ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും ഉച്ചക്ക് ഒരുമണിയോടെ മരിച്ചു. ആറുവർഷം മുമ്പാണ് തങ്കമണി തെന്നല ആയുർവേദ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്.മൃതദേഹം തിരൂർ ജില്ല അശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച വറ്റലൂരിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും.കൽപകഞ്ചേരി പൊലീസ് നടപടികൾ സ്വീകരിച്ചു. പിതാവ്: പരേതനായ കുഞ്ഞിപ്പാലൻ. ഭർത്താവ്: വേണു. മകൾ: റിഞ്ചു. മരുമകൻ. അംജിത്ത്. സഹോദരങ്ങൾ: ലക്ഷ്മി, ബാബു.