എരുമപ്പെട്ടി: പരേതനായ ഭാഗവതർ കടമ്പൂർ ദാമോദരൻ നായരുടെ മകൻ നെല്ലുവായ് വടുതല വീട്ടിൽ പുരുഷോത്തമൻ നായർ (മോഹനൻ -68) നിര്യാതനായി. മുല്ലക്കൽ ഭരണിവേല നെല്ലുവായ് ദേശം കമ്മിറ്റി മുൻ പ്രസിഡന്റ്, നെല്ലുവായ് ധന്വന്തരി ക്ഷേത്ര ഉപദേശക സമിതി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സാവിത്രി. മക്കൾ: നെല്ലുവായ് സജീഷ് (മദ്ദള കലാകാരൻ), സന്ദീപ്, സംഗീത്. മരുമക്കൾ: അശ്വതി, രോഷ്നി. സഹോദരങ്ങൾ: കലാമണ്ഡലം ദേവകി, കല്യാണിക്കുട്ടി, പരേതരായ ശാന്ത, ഉണ്ണികൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.