പോലൂർ: പുത്തൻ വീട്ടിൽ പ്രഭാകരൻ നായർ (85) നിര്യാതനായി. പടിഞ്ഞാറ്റുംമുറി ഗവ. യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനും കെ.എസ്.എസ്.പി.യു കുരുവട്ടൂർ യൂനിറ്റ് രക്ഷാധികാരിയും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായിരുന്നു. ഭാര്യ: ചന്ദ്രമതി (റിട്ട. വി.ഇ.ഒ). മകൾ: അഭിജ. മരുമകൻ: ശ്രീജേഷ് (മാളിക്കടവ്). സഹോദരങ്ങൾ: വിശ്വനാഥൻ നായർ, രാജൻ നായർ, നിർമല, പരേതരായ സതീദേവി അമ്മ, സുലോചന അമ്മ, ജലജ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പോലൂരിലുള്ള വീട്ടുവളപ്പിൽ.