തിരുവനന്തപുരം: ബത്തേരി ബഥനി സന്യാസിനി സമൂഹ അംഗം സിസ്റ്റർ ജോയിസ് എസ്.ഐ.സി (71) നിര്യാതയായി. മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും തിരുവനന്തപുരം മേജർ അതിരൂപതയുടെ അധ്യക്ഷനുമായ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായുടെ സഹോദരിയാണ്. മല്ലപ്പള്ളി തോട്ടുങ്കൽ കുടുംബാംഗമാണ്. ദീർഘനാളായി രോഗാവസ്ഥയിൽ വിശ്രമത്തിലായിരുന്നു. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബത്തേരി മൂലങ്കാവ് ബഥനി മഠത്തിൽ പ്രാർഥനക്കായി വെക്കും. സംസ്കാര ശുശ്രൂഷകൾ ബഥനി കോൺവെന്റിൽ ബുധനാഴ്ച രാവിലെ 10:30ന്.