അരിമ്പൂർ: സോഷ്യലിസ്റ്റ് നേതാവായിരുന്ന എൻ.ഐ.ഡി റോഡിൽ നടക്കാവുകാരൻ എൻ.ഐ. ജോസ് മർ (82) നിര്യാതനായി. മുൻ എം.എൽ.എ എൻ.ഐ. ദേവസ്സിക്കുട്ടിയുടെ സഹോദരനാണ്. സംഘടനാ കോൺഗ്രസ് പ്രവർത്തകനായായിരുന്നു തുടക്കം. പിന്നീട് ലയനത്തെ തുടർന്ന് വിദ്യാർഥി കോൺഗ്രസ് നേതാവായി. വിമോചന സമരകാലത്ത് കെ.ടി.പി. നേതാവായിരുന്ന ഫാ. വടക്കനച്ചനോട് ചേർന്ന് പ്രവർത്തിച്ചിരുന്നു. അരിമ്പൂർ ഹൈസ്കൂൾ അധ്യാപകൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തംഗം, കോൺഗ്രസ് അരിമ്പൂർ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഗീത. മക്കൾ: റെഡ, മെറ്റിൽഡ, നെറ്റോ, റെനിൽഡ, എമിൽഡ, ജെറ്റോ. മരുമക്കൾ: പാപ്പച്ചൻ, ബിന്ദു, ജോസ്, സോണി, ഹെൽസ, പരേതനായ സിറിയക്. സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ.