പെരിന്തൽമണ്ണ: ഫയർ സ്റ്റേഷൻ റോഡിലെ ഇ.എൻ.ടി വിദഗ്ധൻ ഡോ. സൈദ് സലീം (65) നിര്യാതനായി. വ്യാഴാഴ്ച മലപ്പുറത്ത് ഒരു യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. വെള്ളിയാഴ്ചയാണ് മരിച്ചത്. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ഇ.എൻ.ടി വിഭാഗം ഡോക്ടറായിരുന്നു. പെരിന്തൽമണ്ണ ഇ.സി.എച്ച്.എസിൽ മുമ്പ് സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: കണ്ടപ്പത്ത് ഫാത്തിമ (കട്ടുപ്പാറ). മക്കൾ: ജസീമ (യു.എസ്.എ), ഫൈസൽ (എൻജിനീയർ). മരുമക്കൾ: വട്ടപ്പറമ്പിൽ ഷാഹുൽ ഹമീദ്, വല്ലപ്പുഴ (യു.എസ്.എ), കൂരിമണ്ണിൽ ഷാന (വണ്ടൂർ).