ബാലുശ്ശേരി: നിർമല്ലൂർ ലോഹ്യ മെമ്മോറിയൽ റിട്ട. പ്രധാനാധ്യാപകനും ജനതാദൾ നേതാവുമായിരുന്ന നിർമല്ലൂർ നാരോപൊയിൽ എൻ.പി. ബാലൻ മാസ്റ്റർ (76) നിര്യാതനായി. ജനതാദൾ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് മെംബർ, പനങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, റീജനൽ കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്റ്, അർബൻ ബാങ്ക് ഡയറക്ടർ, കേരള ലളിത കലാ അക്കാദമി അംഗം, കേരള ടീച്ചേഴ്സ് സെൻറർ സംസ്ഥാന പ്രസിഡന്റ്, ബാലുശ്ശേരി കൊയിലാണ്ടി താലൂക്ക് കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ്, നാടക സീരിയൽ നടൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാധ കൈതക്കൽ. മക്കൾ: ബിന്ദു (പ്രധാനാധ്യാപിക, അടിവാരം എൽ.പി സ്കൂൾ), ബിജി (സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ, ചേളാരി). മരുമക്കൾ: നളിനാക്ഷൻ (ഇയ്യാട്, റിട്ട. അധ്യാപകൻ), ഷാജി ഉള്ളിയേരി (അധ്യാപകൻ, കൊണ്ടോട്ടി). സഹോദരങ്ങൾ: ഗംഗാധരൻ (മലഞ്ചരക്ക് വ്യാപാരം ബാലുശ്ശേരി), സരോജിനി, ശ്യാമള, പരേതരായ രാജൻ, കാർത്യായനി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.