നടുവണ്ണൂർ: എലങ്കമൽ പരേതനായ മരത്തോട്ട് മീത്തൽ മൊയ്തിയുടെ ഭാര്യ കുഞ്ഞമ്പി ഉമ്മ (82) നിര്യാതയായി. മക്കൾ: ആയിഷ, അഹമ്മദ് മൗലവി (കരുമ്പാപ്പൊയിൽ മദ്റസ അധ്യാപകൻ), അബൂബക്കർ (മലബാർ ഗോൾഡ് ജീവനക്കാരൻ), അബ്ദുൽ അസീസ് (സുപ്രഭാതം ജീവനക്കാരൻ). മരുമക്കൾ: ചാത്തോത്തുകുഴിയിൽ അബ്ദുല്ലത്തീഫ്, സൈനബ മുരിങ്ങോളി, സുബൈദ (എടവരാട്), സാജിത (മുയിപ്പോത്ത്). സഹോദരങ്ങൾ: പരേതരായ തലേരിക്കണ്ടി കോയോട്ടി ഹാജി, കുഞ്ഞിപ്പാത്തുമ്മ, കുഞ്ഞിപ്പക്കി, പകൃച്ചി, മമ്മുഹാജി.