കീഴാറ്റൂർ: പട്ടിക്കാട് മഖാംപടിയിലെ ചാത്തനാതൊടി ഭാസ്കരൻ (85) നിര്യാതനായി. മലപ്പുറം കലക്ടറേറ്റ് റിട്ട. ഫെയർ കോപ്പി സൂപ്രണ്ടും എൻ.ജി.ഒ യൂനിയൻ താലൂക്ക് സെക്രട്ടറിയുമായിരുന്നു. ഭാര്യ: മഠത്തിൽ കമലം വല്ലപ്പുഴ (റിട്ട. അധ്യാപിക, എ.യു.പി.എസ് പാലത്തോൾ). മക്കൾ: പ്രീത (കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഫാർമസി സൂപ്രണ്ട്), സവിത (മുംബൈ), അനിത (അധ്യാപിക, എച്ച്.എസ് വല്ലപ്പുഴ). മരുമക്കൾ: ബാലൻ, രമേഷ്, പ്രസാദ്. സഹോദരങ്ങൾ: പാറുക്കുട്ടി അമ്മ, നരേന്ദ്രൻ (റിട്ട. ലേബർ കമീഷണർ), സരോജിനി അമ്മ, സി. വാസുദേവൻ (ബാലസാഹിത്യകാരൻ), പരേതനായ റിട്ട. അധ്യാപകൻ ഗോപാലൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഷൊർണൂർ ഐവർ മഠത്തിൽ.