വടക്കേക്കാട്/ഒറ്റപ്പാലം : കൊച്ചന്നൂർ സ്വദേശിയായ വിദ്യാർഥിയെ ഒറ്റപ്പാലത്ത് ട്രെയിനിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. കൊച്ചന്നൂർ പരേതനായ യാങ്കത്ത് വീട്ടിൽ ജബ്ബാറിന്റെ മകൻ ജെബിനാണ് (21) മരിച്ചത്. കോയമ്പത്തൂരിൽ പഠിച്ചിരുന്ന ജബിൻ സർട്ടിഫിക്കറ്റ് വാങ്ങാനായി വെള്ളിയാഴ്ച രാവിലെയാണ് വീട്ടിൽനിന്ന് പുറപ്പെട്ടത്.വിദ്യാർഥിയെ കാണാതായതിനെത്തുടർന്നുള്ള അന്വേഷണത്തിനിെടയാണ് പാലപ്പുറത്തിനും ലക്കിടിക്കും മധ്യേ റെയിൽ പാളത്തിൽ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഖദീജയാണ് ജെബിന്റെ മാതാവ്. സഹോദരങ്ങള്‍: ജസീം, ജാനിഷ്.