ആമ്പല്ലൂർ: പുതുക്കാട് കുറുമാലിയിലെ പെയിന്റിങ് വര്‍ക്ക്ഷോപ്പില്‍ സുരക്ഷജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. പാഴായി മാരാത്ത് വീട്ടില്‍ കുട്ടനാണ് (70) മരിച്ചത്. ശനിയാഴ്ച രാവിലെ വർക്ക്ഷോപ്പിൽ എത്തിയ ഉടമയാണ് കുട്ടനെ മരിച്ചനിലയിൽ കണ്ടത്. മൂന്നുമാസം മുമ്പാണ് ഇയാൾ സ്ഥാപനത്തിൽ ജോലിക്ക് എത്തിയത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുതുക്കാട് പൊലീസ് നടപടി സ്വീകരിച്ചു.