മഞ്ചേരി: ചെങ്ങണ ബൈപാസിൽ സ്റ്റേഡിയം റോഡിന് സമീപം ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മഞ്ചേരി കവളങ്ങാട് മൂലയിൽ വീട്ടിൽ നെൽസണിന്റെ മകൻ ജിബിനാണ് (20) മരിച്ചത്. വെള്ളിയാഴ്ച രാത്രി 12.10നാണ് അപകടം.ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പയ്യനാട് ചർച്ചിലേക്ക് പോവുന്നതിനിടെ ജിബിൻ ഓടിച്ച ബൈക്ക് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞായിരുന്നു അപകടം. ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡി.വൈ.എഫ്.ഐ കവളങ്ങാട് യൂനിറ്റ് കമ്മിറ്റി അംഗമാണ്. മാതാവ്: ഷാന്റി. സഹോദരി: ജോസ്ന.