പെരുമാതുറ: കുഴിവിളാകം കുടുംബാംഗം അബ്ദുൽ ഹയ്യ് മൗലവി (85) നിര്യാതനായി. കേരള വിദ്യാഭ്യാസ വകുപ്പിൽനിന്ന് സീനിയർ ഹൈസ്കൂൾ അസിസ്റ്റന്റായി തിരുവനന്തപുരം സെൻട്രൽ ഹൈസ്കൂളിൽനിന്ന് 1992ൽ വിരമിച്ചു. പെരുമാതുറ എൽ.പി.എസ്, അരുവിക്കര, വെഞ്ഞാറമൂട്, മിതൃമ്മല, തട്ടത്തുമല, തിരുവനന്തപുരം എസ്.എം.വി സ്കൂളുകളിൽ അധ്യാപകനായിരുന്നു. ഭാര്യ: ആമിനബീവി. മക്കൾ: മുഹമ്മദ് ഷാ (അസിസ്റ്റന്റ് പ്രഫസർ പട്ടാമ്പി ഗവ. കോളജ്). ഇനാമുൽ ഹസൻ (സൂപ്പർവൈസർ, സ്വിഗ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഏഴിന് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ.