ആമ്പല്ലൂർ: കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചിറ്റിശേരി മുത്തുപ്പീടിക ദേവസിയുടെ മകന് ആഷ്ലിനാണ് (15) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ചിറ്റിശേരി അയ്യന്‍കോവില്‍ അമ്പലത്തിനു സമീപത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ആഴമുള്ള കുളത്തിൽ മുങ്ങി താഴ്ന്നതു കണ്ട കൂട്ടുകാർ ഒച്ചവെച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പുതുക്കാട് അഗ്നിരക്ഷസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തലോർ ദീപ്തി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ആഷ്ലിൻ. മാതാവ്: ഷിജി. സഹോദരിമാർ: പവിത്ര, ചൈത്ര.