എടരിക്കോട്: അമ്പലവട്ടം കല്ലുമംഗലത്ത് ഇല്ലം സുബ്രഹ്മണ്യൻ എമ്പ്രാന്തിരി (കുഞ്ഞുണ്ണി എമ്പ്രാന്തിരി-69) നിര്യാതനായി. അമ്പലവട്ടം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മുൻ മേൽശാന്തിയായിരുന്നു. ഭാര്യ: രാധ അന്തർജനം. മക്കൾ : അരുൺ (എൻജിനിയർ, ബംഗളൂരു), അമ്പിളി (ലെക്ചറർ, സെന്റ് തെരേസാസ് കോളജ് എറണാകുളം). മരുമക്കൾ: അയന (ഐ.സി.ഐ.സി.ഐ ബാങ്ക്, ബംഗളൂരു), രതീഷ് കാനങ്ങാട്ട് (ആർ.ഡി.എ.എസ്. ലോജിസ്റ്റിക്സ് എറണാകുളം). പിതാവ്: പരേതനായ ശങ്കരൻ എമ്പ്രാന്തിരി. മാതാവ്: പരേതയായ സാവിത്രി അന്തർജനം. സഹോദരങ്ങൾ: പാർവതി അന്തർജനം നീലമന, ശങ്കരനുണ്ണി എമ്പ്രാന്തിരി, പരേതരായ സാവിത്രി അന്തർജനം പെരുമന, നാരായണൻ എമ്പ്രാന്തിരി, കൃഷ്ണൻ എമ്പ്രാന്തിരി.