കുറ്റ്യാടി: മുള്ളൻകുന്ന് റോഡിൽ അടുക്കത്ത് ബൈക്ക് മറിഞ്ഞ് തയ്യൽതൊഴിലാളി മരിച്ചു. മരുതോങ്കര തുവ്വാട്ട്പൊയിൽ വൽസനാണ് (55) മരിച്ചത്. ഭാര്യയുടെ ബന്ധുവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു വൽസൻ. കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന ബൈക്ക് ഇറക്കത്തിൽ നിയന്ത്രണംവിട്ട് വൈദ്യുതി കാലിലിടിച്ചശേഷം ഓവുചാലിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രവാസിയായിരുന്ന വൽസൻ കുറ്റ്യാടിയിലെ തയ്യൽക്കടയിൽ തിങ്കളാഴ്ച ജോലിയിൽ കയറാനിരുന്നതാണ്. പിതാവ്: കുറ്റ്യാടിയിലെ ആദ്യകാല തയ്യൽ തൊഴിലാളി കുഞ്ഞിരാമൻ. മാതാവ്: പാറു. ഭാര്യ: രശ്മി. മകൾ: അവന്തിക. സഹോദരങ്ങൾ: ബാബു, ബൈജു, ഉഷ.