തൃശൂർ: ഏഴിക്കോട് മന പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ പത്നി ആര്യ അന്തർജനം (88) അയ്യന്തോൾ പഞ്ചിക്കൽ പ്രിയദർശിനി നഗറിലെ വസതിയിൽ നിര്യാതയായി. വൈക്കാക്കര നീലകണ്ഠൻ സോമയാജിപ്പാടിന്റെ മകളാണ്. മക്കൾ: അനുജൻ ഏഴിക്കോട് (ന്യൂയോർക്ക്), ഉമാദേവി, ഗിരിജ. മരുമക്കൾ: സാന്റി (ന്യൂയോർക്ക്) വാസുദേവൻ മടങ്ങർലി മന, സുബ്രഹ്മണ്യൻ പനയ്ക്കാട് മന. കമ്യൂണിസ്റ്റ് നേതാവ് മുൻ എം.എൽ.എ എ.വി. ആര്യന്റെ ഭാര്യ സാവിത്രി അന്തർജനത്തിന്റെ സഹോദരിയാണ് ആര്യ.