കാവനൂർ: ഓട്ടോറിക്ഷയിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. എളയൂർ വടക്കേപ്പുറത്ത് മുക്കണ്ണൻ ഷാഫിയുടെ മകൻ റിദുവാനുൽ കരീം (10) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മദ്റസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പിതാവിന്റെ സഹോദരന്റെ ഓട്ടോയിൽ വരുമ്പോഴായിരുന്നു അപകടം. ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃപ്പനച്ചി എ.യു.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സൗദാബി. സഹോദരങ്ങൾ: റിഫ്ന, റിദ, ഫർഹ സുലൈഖ.