കാളികാവ്: പുല്ലങ്കോട് എസ്റ്റേറ്റ് മുൻ ഓഫിസ് സൂപ്രണ്ട് ആയിരുന്ന പുന്നക്കാടൻ മൊയ്തുട്ടി റൈറ്റർ (94) നിര്യാതനായി. ഭാര്യ: പരേതയായ ഏലാട്ടുപറമ്പിൽ ജമീല. മക്കൾ: ഡോ. മുഹമ്മദ് ഫിറോസ്, മുഹമ്മദ് സഹീർ, നസീറ ബീഗം, നസിബാനു, പരേതയായ സീനത്ത്.മരുമക്കൾ: അഡ്വ. സലാഹുദ്ദീൻ (അരീക്കോട്), അബ്ദുറഹ്മാൻ പുത്തൂപ്പാടൻ (പി.ഡബ്ല്യു.ഡി റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ), ഷാഹിദ ചെറുകാട് (പത്തപ്പിരിയം), സ്വപ്ന മൂർഖൻ (നിലമ്പൂർ), പരേതനായ കെ. അബൂബക്കർ (എഫ്.സി.ഐ).